Tag: thiruvananthapuram news
പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ടു സ്‌ത്രീകൾ മരിച്ചു
തിരുവനന്തപുരം: പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിൽ വൻ തീപിടിത്തം. രണ്ടു സ്‌ത്രീകൾ വെന്തുമരിച്ചു. സ്‌ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും (35) മറ്റൊരു സ്‌ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാപ്പനംകോട് ജങ്ഷനിൽ സ്‌ഥിതി ചെയ്യുന്ന ന്യൂ ഇന്ത്യ ഇൻഷൂറൻസ്...
ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു; മരുമകൻ അറസ്‌റ്റിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്മെന്റ്‌സിൽ താമസിക്കുന്ന തേങ്ങുവിളാകത്ത് വീട്ടിൽ പ്രീതയെയാണ് (50) മരുമകനായ അനിൽ കുമാർ കൊലപ്പെടുത്തിയത്.
തടുക്കാൻ ശ്രമിച്ച പ്രീതയുടെ...
തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്; ആക്രമി മുഖംമൂടി ധരിച്ചെത്തിയ സ്‌ത്രീ
തിരുവനന്തപുരം: വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്ക്. വഞ്ചിയൂർ പോസ്‌റ്റ് ഓഫീസിന് സമീപത്താണ് സംഭവം. വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്‌ത്രീ ആക്രമിച്ചത്.
ആക്രമി മുഖമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും...
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കും? സർക്കാരിനോട് ഹൈക്കോടതി
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി. തലസ്‌ഥാന നഗരം വൃത്തിയുള്ളതായിരിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. പ്‌ളാസ്‌റ്റിക് മാലിന്യം കനാലിൽ നിക്ഷേപിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
നഗരത്തിലെ...
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നം; ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നത്തിലെ ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ. സെക്രട്ടറിയേറ്റ് ഉൾപ്പടെ വരുന്ന സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്‌ടറായ കെ ഗണേഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. തിരുവനന്തപുരം മേയർ...
ഒടുവിൽ കണ്ണുതുറന്ന് അധികൃതർ; മാലിന്യ സംസ്‌കരണ സംവിധാനം മെച്ചപ്പെടുത്തും
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം പ്രശ്‌നം വിവാദമായതിന് പിന്നാലെ, കണ്ണുതുറന്ന് അധികൃതർ. മാലിന്യം പൊതുസ്‌ഥലത്തേക്ക് വലിച്ചെറിയുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ തിരുവനന്തപുരം കോർപറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും തീരുമാനിച്ചു. തോട്ടിലെ മാലിന്യം...
ജോയിയുടെ മാതാവിന് പത്തുലക്ഷം ധനസഹായം; വീടുവെച്ച് കൊടുക്കുമെന്ന് മേയർ
തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ശുചീകരണ തൊഴിലാളി ക്രിസ്‌റ്റഫർ ജോയിയുടെ മാതാവിന് ധനസഹായം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം...
ജോയിയുടെ മൃതദേഹം കണ്ടെത്തി; ജീർണിച്ച അവസ്‌ഥയിൽ- ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പഴവങ്ങാടി തകരപ്പറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകിയെത്തുന്ന...