തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്മെന്റ്‌സിൽ താമസിക്കുന്ന തേങ്ങുവിളാകത്ത് വീട്ടിൽ പ്രീതയെയാണ് (50) മരുമകനായ അനിൽ കുമാർ കൊലപ്പെടുത്തിയത്.
തടുക്കാൻ ശ്രമിച്ച പ്രീതയുടെ ഭർത്താവും കെഎസ്ആർടിസി ഉദ്യോഗസ്‌ഥനുമായ ബാബു പരിക്കുകളോടെ ചികിൽസയിലാണ്. മരുമകൻ വർക്കല മംഗലത്തുവീട്ടിൽ അനിൽ കുമാറിനെ (40) ആറ്റിങ്ങൽ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അനിൽകുമാർ ഭാര്യയുമായി പിണക്കത്തിലായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനിൽ കുമാർ കൈയിൽ കരുതിയ ചുറ്റിക ഉപയോഗിച്ച് മാതാപിതാക്കളെ അക്രമിക്കുകയായിരുന്നു. കൊലപാതകത്തിനും വധശ്രമത്തിനുമാണ് പോലീസ് അനിൽ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
Most Read| ഒമ്പതാം ദിനവും തിരച്ചിൽ; സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന