ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കും? സർക്കാരിനോട് ഹൈക്കോടതി

അതേസമയം, മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെ പിഴയടക്കമുള്ള ശക്‌തമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ കോടതിയിൽ വ്യക്‌തമാക്കി.

By Trainee Reporter, Malabar News
High Court
Ajwa Travels

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി. തലസ്‌ഥാന നഗരം വൃത്തിയുള്ളതായിരിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. പ്‌ളാസ്‌റ്റിക് മാലിന്യം കനാലിൽ നിക്ഷേപിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

നഗരത്തിലെ മാലിന്യ പ്രശ്‌നത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഓരോന്നായി പരിശോധിക്കുമെന്നും തദ്ദേശ സെക്രട്ടറിയോട് കോടതി പറഞ്ഞു. അതേസമയം, മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെ പിഴയടക്കമുള്ള ശക്‌തമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ കോടതിയിൽ വ്യക്‌തമാക്കി.

ആമയിഴഞ്ചാൻ തോട് പൂർണമായി ക്ളീൻ ചെയ്യുന്നതിനുള്ള പദ്ധതി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് തയ്യാറാക്കി വരികയാണ്. ഇക്കാര്യം റെയിൽവേയുമായി സംസാരിച്ചിട്ടുണ്ട്. യന്ത്ര സഹായത്തോടെയേ അവരുടെ ഭാഗത്തെ മാലിന്യം നീക്കാനാകൂ. ഇതിനായുള്ള ഔദ്യോഗിക നടപടികൾ തുടങ്ങിയിട്ടുണ്ട്. ഓഗസ്‌റ്റ് അവസാനത്തോടെ റെയിൽവേയുടെ ഭാഗത്തെയും ആമയിഴഞ്ചാൻ തോട് മൊത്തമായും ക്ളീൻ ആകുമെന്ന് തദ്ദേശ സെക്രട്ടറി ഉറപ്പ് പറഞ്ഞു. എന്നാൽ, ഉറപ്പ് രേഖാമൂലം വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും കോടതി പറഞ്ഞു. വാഹനം അടക്കമുള്ളവ പിടിച്ചെടുക്കണം. ആരുടെമേലും പഴിചാരുകയല്ല, മറിച്ച് കാര്യങ്ങൾ നടന്നേ മതിയാകൂവെന്നും കോടതി പറഞ്ഞു. കനാലിലേക്ക് മാലിന്യം വരുന്നതിന്റെ ഉറവിടം കണ്ടെത്തണം. ആമയിഴഞ്ചാൻ ക്ളീൻ ആക്കാനുള്ള നടപടികൾ സർക്കാർ സമയബന്ധിതമായി പൂർത്തിയാക്കണം. കേരളത്തിന്റെ തലസ്‌ഥാന നഗരത്തിലാണ് ഇതെന്ന് ഓർക്കണം. ഈ ജോലികൾക്ക് തുടർച്ചയും വേണം. നടപടികൾ നിരന്തരം നിരീക്ഷിക്കുമെന്നും ഹൈക്കോടതി ആവർത്തിച്ച് വ്യക്‌തമാക്കി.

Most Read| ഗുരുദേവ കോളേജ് സംഘർഷം; നാല് എസ്എഫ്ഐ വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE