ഗുരുദേവ കോളേജ് സംഘർഷം; നാല് എസ്എഫ്ഐ വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു

അന്വേഷണ കമ്മീഷന് മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി പിൻവലിച്ചത്.

By Trainee Reporter, Malabar News
Koyilandi gurudeva college
Ajwa Travels

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിച്ചു. അന്വേഷണ കമ്മീഷന് മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി പിൻവലിച്ചത്. കോളേജ് കൗൺസിൽ നടത്തിയ യോഗത്തിലാണ് ഇന്ന് മുതൽ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്.

രണ്ടാം വർഷ ബിബിഎ വിദ്യാർഥി എംകെ തേജു സുനിൽ, മൂന്നാംവർഷ ബിബിഎ വിദ്യാർഥി ടികെ തേജു ലക്ഷ്‌മി, രണ്ടാംവർഷ ബികോം വിദ്യാർഥി ആർപി അമാൽ രാജ്, രണ്ടാംവർഷ സൈക്കോളജി വിദ്യാർഥി അഭിഷേക് എസ് സന്തോഷ് എന്നിവർക്കെതിരായ നടപടിയാണ് പിൻവലിച്ചത്. ഇത്തരം ചെയ്‌തികൾ ആവർത്തിക്കരുതെന്ന് ഇവർക്ക് കർശന നിർദ്ദേശം നൽകിയതായി കോളേജ് അധികൃതർ അറിയിച്ചു.

ജൂലൈ ഒന്നിന് ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ് ഡെസ്‌ക് ഇടുന്നതിനെച്ചൊല്ലി എസ്എഫ്ഐ പ്രവർത്തകരും കോളേജ് പ്രിൻസിപ്പലും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രിൻസിപ്പലിനെ എസ്എഫ്ഐ ഏരിയാ പ്രസിഡണ്ട് ബിആർ അഭിനവ് മുഖത്തടിച്ചതായും അഭിനവിനെ പ്രിൻസിപ്പൽ മർദ്ദിച്ചതായും ആരോപണം ഉയർന്നിരുന്നു. അധ്യാപകൻ കെപി രമേശനും മർദ്ദനമേറ്റിരുന്നു.

Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE