Tag: wayanad news
കുഞ്ഞുമായി പുഴയിൽ ചാടിയ സ്‍ത്രീ മരിച്ചു; മകള്‍ക്കായി തെരച്ചിൽ തുടരുന്നു
വയനാട്: വെന്നിയോട് പുഴയിൽ ചാടി ഗുരുതരാവസ്‌ഥയിൽ ചികിൽസയിലായിരുന്ന സ്‍ത്രീ മരിച്ചു. പാത്തിക്കൽ അനന്തഗിരിയിൽ ദർശനയാണ് മരിച്ചത്. മകൾ ദക്ഷക്കായി പുഴയിൽ തെരച്ചിൽ തുടരുകയാണ്. ഇന്ന് വൈകിട്ട് 6.20 ഓടുകൂടിയാണ് ദർശനയുടെ മരണം സ്‌ഥിരീകരിച്ചത്....
കബനിയിൽ ജലനിരപ്പ് ഉയർന്നു; കുറുവാ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചു
വയനാട്: കനത്ത മഴയിൽ കബനി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മാനന്തവാടി കുറുവാ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കുറുവാ ദ്വീപിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്‌റ്റ്...
വയനാട്ടിൽ പനി ബാധിച്ചു മൂന്ന് വയസുകാരൻ മരിച്ചു; ഒരാഴ്‌ചക്കിടെ രണ്ടാമത്തെ മരണം
വയനാട്: വയനാട്ടിൽ വീണ്ടും പനി മരണം. മൂന്ന് വയസുകാരനാണ് പനി ബാധിച്ചു മരിച്ചത്. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകൻ ലിഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും...
താമരശേരി ചുരത്തിൽ ബൈക്കപകടം; രണ്ടുപേർ കൊക്കയിലേക്ക് വീണു
കൽപ്പറ്റ: താമരശേരി ചുരത്തിൽ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് രണ്ടുപേർ കൊക്കയിലേക്ക് വീണു. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ തകരപ്പാടിക്ക് സമീപത്തായാണ് അപകടം നടന്നത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന തൃശൂർ, കൊടുവള്ളി സ്വദേശികളായ...
കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞു ഒരാൾ മരിച്ചു
വയനാട്: വയനാട് കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞു ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷാണ് മരിച്ചത്. ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപമാണ് അപകടം നടന്നത്. ഉച്ചയ്‌ക്ക് ഒന്നരയോടെ പശുവിന് പുല്ലുവെട്ടി കുട്ടത്തോണിയിൽ മടങ്ങുമ്പോഴായിരുന്നു...
കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്‌ടി എസ്‌പി പിടിയിൽ
വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്‌ടി എസ്‌പി വിജിലൻസ് പിടിയിൽ. സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ് എസ്‌പി പ്രവീന്ദ്രർ സിങ്ങിനെയാണ് വിജിലൻസ് സംഘം കൽപ്പറ്റയിൽ നിന്ന് പിടികൂടിയത്. കരാറുകാരനിൽ നിന്ന് ഒരുലക്ഷം...
വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
വയനാട്: ജില്ലയിലെ കാട്ടികുളത്ത് പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ചേലൂർ മണ്ണൂണ്ടി കോളനിയിലെ മാധവൻ (47), സഹോദരൻ രവി (32) എന്നിവർക്കാണ് പരിക്കേറ്റത്. വനത്തിനടുത്ത് മേയാൻ വിട്ട ആടിനെ തിരികെ കൊണ്ടുപോകാൻ എത്തിയപ്പോഴാണ്...
കർഷകന്റെ ആത്‍മഹത്യ; പുൽപ്പള്ളി സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് കസ്‌റ്റഡിയിൽ
പുൽപ്പളളി: വയനാട് പുൽപ്പള്ളിയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ, വയനാട് പുൽപ്പള്ളി സഹകരണ ബാങ്കിലെ മുൻ പ്രസിഡണ്ടും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം പോലീസ് കസ്‌റ്റഡിയിൽ. ഇന്ന് പുലർച്ചെ...






































