വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു അപകടം

By Trainee Reporter, Malabar News
KSRTC
Rep. Image
Ajwa Travels

കൽപ്പറ്റ: വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു അപകടം. പുൽപ്പള്ളിയിൽ നിന്നും തൃശൂരിലേക്ക് പുറപ്പെട്ട ബസാണ് ആറാം മൈലിനും മൂന്നാം മൈലിനുമിടയിൽ മറിഞ്ഞത്. ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. 16 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആറാം മൈലിനും മൂന്നാം മൈലിനുമിടയിലെ വനമേഖലയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മറിയുകയായിരുന്നു. മഴയും അമിത വേഗതയുമാകാം അപകടത്തിന് കാരണമെന്നാണ് വിവരം.

Most Read: ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസ്; നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE