Tag: wayanad news
ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വയനാട്: ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയിൽ അബൂബക്കറിന്റെ മകൻ റാഷിദിന്റെ(27) മൃതദേഹമാണ് കണ്ടെത്തിയത്.
വിനോദയാത്രക്കെത്തിയ റാഷിദ് കുളിക്കുന്നതിനിടെയാണ് വയനാട് ബാണാസുര ഡാമിൽ കാണാതായത്. കുറ്റിയാംവയൽ ഭാഗത്ത്...
കൽപ്പറ്റയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
വയനാട്: കൽപ്പറ്റയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചു കൊന്നു. പുൽപ്പള്ളി ആശ്രമക്കൊല്ലി ചക്കാലയിൽ രാജന്റെ ആൾമറയില്ലാത്ത കിണറ്റിൽ വീണ പന്നിയെയാണ് വെടിവെച്ചുകൊന്നത്. അതേസമയം, കിണറ്റിൽ വീണ പന്നിയെ രക്ഷപെടുത്താൻ ഇന്ന് രാവിലെ...
കോവിഡ് തീവ്രം; വയനാട്ടിലെ ചെക്ക് പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കും
വയനാട്: കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പാശ്‌ചാത്തലത്തിൽ അന്തർസംസ്‌ഥാന ചെക്ക് പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കി കേരളം. കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്‌റ്റുകളിലും കൂടുതൽ ഉദ്യോഗസ്‌ഥരെ നിയോഗിക്കും. അതിർത്തി...
കഞ്ചാവിന്റെ വൻ ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ
ബത്തേരി: ജില്ലയിൽ കഞ്ചാവിന്റെ വൻ ശേഖരവുമായി മലപ്പുറം സ്വദേശി അറസ്‌റ്റിൽ. ഏറനാട് പാണ്ടിക്കാട് കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് മുബഷീർ (28) ആണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്‌റ്റിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന...
കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് പിടിയില്‍
വയനാട്: കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് എന്ന പിയു ജോസും സംഘവും പോലീസ് പിടിയിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ആന്ധ്രയിൽ നിന്ന് പ്രത്യേക അന്വേഷണ...
വയനാട്ടിൽ വീണ്ടും കടുവാ ഭീതി; ഇത്തവണ ഇറങ്ങിയത് സത്രംകുന്നിൽ
വയനാട്: ജില്ലയിൽ വീണ്ടും കടുവാ ഭീതി. ബത്തേരി നഗരത്തിന് സമീപമുള്ള ജനവാസ മേഖലയായ സത്രംകുന്നിലാണ് വീണ്ടും കടുവാ സാന്നിധ്യം സ്‌ഥിരീകരിച്ചത്. മേഖലയിൽ കഴിഞ്ഞ ദിവസം രണ്ട് തവണ കടുവയെ കണ്ടതായി പ്രദേശവാസിയായ രാംദാസ്...
എടക്കൽ ഗുഹ സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കും
വയനാട്: എടക്കൽ ഗുഹ സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ വിദഗ്‌ധ സമിതി തീരുമാനിച്ചു. കഴിഞ്ഞ ദിവസം പ്രമുഖ ചരിത്രകാരൻ എംആർ രാഘവ വാരിയരുടെ നേതൃത്വത്തിൽ ഒൻപതംഗ വിദഗ്‌ധ സംഘം സ്‌ഥലം സന്ദർശിച്ച്...
വയനാട്ടിലും നിയന്ത്രണം; ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തും
വയനാട്: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വയനാട്ടിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ ജില്ലയിലുള്ള സ്വകാര്യ ആശുപത്രികളിൽ...






































