കോവിഡ് തീവ്രം; വയനാട്ടിലെ ചെക്ക് പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കും

By Staff Reporter, Malabar News
wayanad-bavali-checkpost
Ajwa Travels

വയനാട്: കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പാശ്‌ചാത്തലത്തിൽ അന്തർസംസ്‌ഥാന ചെക്ക് പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കി കേരളം. കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്‌റ്റുകളിലും കൂടുതൽ ഉദ്യോഗസ്‌ഥരെ നിയോഗിക്കും. അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികൾക്കും കർഷകർക്കും ഇളവ് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കോവിഡിന്റെ മൂന്നാം തരംഗത്തിൽ വയനാട്ടിലെ അതിർത്തി ചെക്ക് പോസ്‌റ്റുകളിൽ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടക്കാൻ ആർടിപിസിആർ അല്ലെങ്കിൽ ഡബിൾ ഡോസ് വാക്‌സിൻ നിർബന്ധമാണ്. ചെക്ക് പോസ്‌റ്റുകളിൽ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാർ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസിൽദാർ ഉറപ്പാക്കണം. ചെക്ക് പോസ്‌റ്റുകളിലെ പോലീസ് സേവനം ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വിലയിരുത്തും.

കർണാടക അതിർത്തികളായ ബാവലി, മുത്തങ്ങ, തോൽപ്പെട്ടി ചെക്ക് പോസ്‌റ്റുകളിൽ വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്‌ഥരെ നിയോഗിക്കും. അതിർത്തി കടന്ന് ദിവസവും ജോലിക്ക് പോകുന്നവർക്കും വിദ്യാർഥികൾക്കും യാത്ര പാസ് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ ജില്ലകളിലും കോവിഡ് വ്യാപനം തീവ്രമാണ്. വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കടക്കം അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്.

Read Also: ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കൊലക്കുറ്റം ചുമത്തിയത് നിർണായകമാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE