Mon, Jan 26, 2026
21 C
Dubai
Home Tags Wayanad news

Tag: wayanad news

വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് നേരെ കയ്യേറ്റം; മാനന്തവാടി കൗൺസിലർക്കെതിരെ കേസ്

വയനാട്: കടുവാപ്പേടിയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് നേരെ കയ്യാങ്കളിയുണ്ടായ സംഭവത്തിൽ മാനന്തവാടി കൗൺസിലർക്കെതിരെ കേസെടുത്തു. അഞ്ചോളം വകുപ്പുകൾ പ്രകാരമാണ് കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്‌ഥലത്ത് പരിശോധനക്കെത്തിയ...

വയനാടിനായി സമഗ്രപദ്ധതി, വികസനം ലക്ഷ്യം; പി ഗഗാറിൻ

വൈത്തിരി: വയനാട് നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമഗ്ര പദ്ധതി ആവിഷ്‌കരിക്കാൻ ‌ ജില്ലാ സമ്മേളനം തീരുമാനിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ. കഴിഞ്ഞ 4 വർഷത്തെ സംഘടനാ പ്രവർത്തനവും ജില്ലയുടെ...

ലഹരി മരുന്നുമായി സിനിമാതാരം പിടിയില്‍

വയനാട്: വൈത്തിരിയില്‍ ലഹരി മരുന്നുമായി സിനിമാ-സീരിയല്‍ താരം അറസ്‌റ്റില്‍. എറണാകുളം മൂലമ്പിള്ളി സ്വദേശി പിജെ ഡെന്‍സനാണ് പിടിയിലായത്. 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിലൂടെയാണ് ഇയാൾ ശ്രദ്ധേയനായത്. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഹോം...

പിടികൂടാനുള്ള ശ്രമങ്ങളെല്ലാം വിഫലം; പിടിതരാതെ കടുവ

വയനാട്: കുറുക്കൻ മൂലയെ വീണ്ടും വിറപ്പിച്ച് കടുവ. മേഖലയിൽ ഇന്ന് വീണ്ടും കടുവ ഇറങ്ങി പശുവിനെ കൊന്നു. പയ്യംമ്പള്ളി പുതിയടം ജോണിന്റെ പശുവിനെയാണ് കൊന്നത്.  ഇതോടെ 18 ദിവസങ്ങൾക്കിടെ 16 വളർത്തു മൃഗങ്ങളെയാണ്...

നോർത്ത് വയനാട് ഡിഎഫ്ഒയെ സ്‌ഥലം മാറ്റി

കൽപ്പറ്റ: നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്‌ണോയിയെ സ്‌ഥലം മാറ്റി. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്‌റ്റ് കൺസർവേറ്ററായാണ് പുതിയ നിയമനം. മലയാറ്റൂർ എഡിസിഎഫ് ദർശൻ ഖട്ടാണിയാണ് പുതിയ നോർത്ത് വയനാട് ഡിഎഫ്ഒ. കുറുക്കൻമൂലയിൽ കാടുവാ...

കുറുക്കൻ മൂലയെ വിറപ്പിച്ച് ഇന്നും കടുവ ഇറങ്ങി-വ്യാപക തിരച്ചിൽ

വയനാട്: കുറുക്കൻ മൂലയെ വിറപ്പിച്ച് വീണ്ടും കടുവ ഇറങ്ങി. ജനവാസ മേഖലയിൽ തമ്പടിച്ച കടുവയെ പിടികൂടാൻ വ്യാപക തിരച്ചിൽ തുടരവേ ഇന്നും പുതിയ കാൽപ്പാടുകൾ കണ്ടെത്തി. കടുവയെ പിടികൂടാനായി വനംവകുപ്പ് സ്‌ഥാപിച്ച കൂടിന്...

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യക്കും മാതാവിനും മർദ്ദനം-പ്രതി പിടിയിൽ

മാനന്തവാടി: ഭാര്യയെയും ഭാര്യാമാതാവിനേയും മധ്യവയസ്‌കൻ കമ്പിവടിക്കൊണ്ട് തലക്കടിച്ച് മർദ്ദിച്ചതായി പരാതി. പരാതിയുടെ അടിസ്‌ഥാനത്തിൽ അബ്‌ദുറഹ്‌മാനെതിരെയാണ് (54) പോലീസ് വധശ്രമത്തിന് കേസടുത്ത് അറസ്‌റ്റ് ചെയ്‌തത്. മാനന്തവാടി ആറാട്ടുതറ കുറ്റിക്കണ്ടി സക്കീന (40), സക്കീനയുടെ മാതാവ്...

കുറുക്കൻ മൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു

വയനാട്: കുറുക്കൻ മൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. പാൽവെളിച്ചത്ത് വനപാലകർ സ്‌ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കടുവയിറങ്ങിയ കുറുക്കന്‍മൂലയില്‍ പോലീസ്...
- Advertisement -