ലഹരി മരുന്നുമായി സിനിമാതാരം പിടിയില്‍

By News Bureau, Malabar News
drugs arrest-actor-Wayanad
Ajwa Travels

വയനാട്: വൈത്തിരിയില്‍ ലഹരി മരുന്നുമായി സിനിമാ-സീരിയല്‍ താരം അറസ്‌റ്റില്‍. എറണാകുളം മൂലമ്പിള്ളി സ്വദേശി പിജെ ഡെന്‍സനാണ് പിടിയിലായത്. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലൂടെയാണ് ഇയാൾ ശ്രദ്ധേയനായത്.

പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഹോം സ്‌റ്റേയില്‍ നടത്തിയ റെയ്ഡിലാണ് ഡെന്‍സൻ പിടിയിലായത്. ഇയാളില്‍നിന്ന് 0.14 ഗ്രാം എല്‍എസ്‌ഡി സ്‌റ്റാമ്പുകള്‍ പോലീസ് കണ്ടെടുത്തു. ഇതിന് 40,000 രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

എസ്ഐ ഇ രാംകുമാറും സംഘവും ലഹരിവിരുദ്ധ സ്‌ക്വാഡുമാണ് പരിശോധന നടത്തിയത്.

Malabar News: ഇ-ശ്രം രജിസ്‌ട്രേഷൻ; പാലക്കാട് ജില്ലയിൽ 31-നകം പൂർത്തിയാക്കാൻ നിർദ്ദേശം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE