Tue, Oct 21, 2025
31 C
Dubai
Home Tags Wild elephant attack In Kerala

Tag: wild elephant attack In Kerala

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് അമേൽതൊട്ടിയിലാണ് സംഭവം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. തേക്കിൻ തോട്ടത്തിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൻസൂർ...

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹർത്താൽ

കോതമംഗലം: കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്‌ണാച്ചേരിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് പ്രതിഷേധ റാലിയും നടക്കും....

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. അഗളി കൂടൻചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞു വരികയായിരുന്ന ഈശ്വരൻ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. അടുത്തേക്കോടിവന്ന കാട്ടാന ഈശ്വരനെ...

പാലക്കാട് കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട്: ജില്ലയിലെ കൊട്ടേക്കാട് കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം. മാതൃഭൂമി പാലക്കാട് ബ്യൂറോ ക്യാമറാമാൻ എവി മുകേഷാണ് (34) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിക്ക് മലമ്പുഴ വേനോലി...

ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം ഇന്ന് കൈമാറും; ഒറ്റയാനെ വെടിവെച്ച് കൊല്ലാൻ ശുപാർശ

പത്തനംതിട്ട: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി സ്വദേശി ബിജുവിന്റെ കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. 50 ലക്ഷം രൂപ നൽകാൻ ശുപാർശ ചെയ്യും. ബിജുവിന്റെ മകന് താൽക്കാലിക...

ചിന്നക്കനാലിൽ ചക്കക്കൊമ്പൻ, ദേവികുളത്ത് പടയപ്പ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാനശല്യം അതിരൂക്ഷം. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമാണ് നാശം വിതയ്‌ക്കുന്നത്. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ആക്രമിച്ചത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന...

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ സ്‌ത്രീ കൊല്ലപ്പെട്ടു- ഭർത്താവിനും പരിക്ക്

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വയനാട് ജില്ലയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കാട്ടുനായ്‌ക്ക കോളനിയിലെ താമസിക്കാരിയായ മിനിയാണ് മരിച്ചത്. വയനാട്-മലപ്പുറം അതിർത്തിയായ പരപ്പൻപാറയിലാണ് ഇന്ന് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ...

മനുഷ്യ- വന്യജീവി സംഘർഷം; സംസ്‌ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘർഷം സംസ്‌ഥാന പ്രത്യേക ദുരന്തമായി (സ്‌റ്റേറ്റ് സ്‌പെസിഫിക്ക് ഡിസാസ്‌റ്റർ) പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ വന്യജീവി ആക്രമണം മൂലം നിരവധിപ്പേരുടെ...
- Advertisement -