കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കിയ ആദ്യ രാജ്യമായി താജിക്കിസ്‌ഥാൻ

By Staff Reporter, Malabar News
covid vaccination compulsory in Tajikistan
Ajwa Travels

ദുഷൻബെ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാരും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്ന് നിർബന്ധമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി താജിക്കിസ്‌ഥാൻ. ജനങ്ങൾക്ക് പ്രദേശിക ക്ളിനിക്കുകൾ വഴി സൗജന്യ വാക്‌സിൻ സർക്കാർ ലഭ്യമാക്കും.

രാജ്യത്തെ മുഴുവൻ ജനങ്ങളും നിർബന്ധമായും വാക്‌സിൻ സ്വീകരിക്കണമെന്ന് സർക്കാർ വ്യക്‌തമാക്കി. അതേസമയം രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവർ കോവിഡ് പരിശോധനാ ഫലം കൈയിൽ കരുതിയിരിക്കണം. രാജ്യത്ത് എത്തുന്നവർ കോവിഡ് നെഗറ്റീവ് ആണെങ്കിൽ പോലും പത്ത് ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമായും പൂർത്തിയാക്കണം.

രാജ്യത്ത് ഇതുവരെ 13,569 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 93.2 ലക്ഷമാണ് താജിക്കിസ്‌ഥാനിലെ ആകെ ജനസംഖ്യ. 92 പേർക്കാണ് ഇവിടെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. ഇന്നലെ 46 പുതിയ കേസുകളും രണ്ട് മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌.

Most Read: വസതിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റണം; അമിതാഭ് ബച്ചന് മുംബൈ കോര്‍പറേഷന്റെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE