ചെന്നൈ: തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്‌കാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് പുലർച്ചെ 3 മണിയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിൽസക്ക് വിധേയനായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ച് മാസങ്ങളായി പൊതു ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
Read also: കോവിഡാനന്തര ചികിൽസ; പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കാൻ ഹോമിയോപ്പതി




































