ചെന്നൈ : തമിഴ് സിനിമ താരം വിജയ് സേതുപതിയുടെ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഭീഷണി. പ്രായപൂര്‍ത്തി ആകാത്ത മകളുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് വ്യാജ അക്കൗണ്ടിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. കുട്ടിയുടെ ചിത്രം ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ വിജയ് സേതുപതി പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് നിരവധി സംഘടനകളും പാര്‍ട്ടികളും രംഗത്ത് വന്നിട്ടുണ്ട്. ട്വിറ്ററിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് തീവ്ര തമിഴ് സംഘടനകള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടെ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭീഷണി മുഴക്കുന്നത് വളരെയധികം ഗൗരവമുള്ള കാര്യമാണെന്നും സംഘടനകള്‍ വ്യക്തമാക്കി. കൂടാതെ നാം തമിഴ് പാര്‍ട്ടി ഉള്‍പ്പടെ ഉള്ളവ സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് സമര്‍പ്പിച്ചിട്ടുണ്ട്.
Read also : നടന് പൃഥ്വിരാജിന് കോവിഡ്







































