വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതി നൽകി ഇളയരാജ

By News Bureau, Malabar News
ILAYARAJA-1.87 crore tax evasion
Ajwa Travels

ചെന്നൈ: വിജയ് സേതുപതി നായകനാകുന്ന ‘കടൈസി വിവസായി’ എന്ന ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ. ചിത്രത്തിൽ നിന്ന് തന്നെ നീക്കംചെയ്‌തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്നാട് മ്യൂസിക് യൂണിയനിൽ പരാതി നൽകിയത്. എം മണികണ്‌ഠൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.

നേരത്തെ ഇളയരാജയെ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത്. എന്നാൽ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തൃപ്‌തരായില്ല. തുടർന്ന് സംഗീത സംവിധായകൻ സന്തോഷ് നാരായണനെ ഏൽപ്പിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്ത് വന്നിരുന്നു. ക്രെഡിറ്റിൽ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ നീക്കം നടത്തിയതെന്നാണ് ഇളയരാജയുടെ ആരോപണം.

Most Read: മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ നടപടി കോടതിയലക്ഷ്യം; മന്ത്രി റോഷി അഗസ്‌റ്റിൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE