മണ്ഡല പുനർനിർണയ ബിൽ; ശക്‌തമായി എതിർക്കാൻ കോൺഗ്രസ്

പലർമെന്റിൽ ആവശ്യത്തിന് അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും ബില്ലിനെ എതിർക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

By Senior Reporter, Malabar News
Rahul Gandhi
Image credit | FB@Rahul Gandhi | Cropped By MN

ന്യൂഡെൽഹി: മണ്ഡല പുനർനിർണയ ബില്ലിനെ ശക്‌തമായി എതിർക്കാൻ കോൺഗ്രസ്. പലർമെന്റിൽ ആവശ്യത്തിന് അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും ബില്ലിനെ എതിർക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന പാർലമെന്ററി തന്ത്രരൂപീകരണ സമിതി യോഗത്തിലാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്‌തമാക്കിയത്‌.

ബില്ലിനെ ഏത് വിധേനയും എതിർക്കണമെന്ന നിർദ്ദേശം കോൺഗ്രസ് നേതൃത്വം പാർട്ടി നേതാക്കൾക്ക് നൽകിയിട്ടുണ്ട്. ബില്ലിനെ എതിർക്കാനുള്ള തീരുമാനം സുവ്യക്‌തമാണെന്നും പാർലമെന്റിൽ ആവശ്യത്തിന് അംഗങ്ങളുണ്ടോ എന്നത് വിഷയമല്ലെന്നും രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞതായാണ് റിപ്പോർട്.

രാഷ്‌ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ബിജെപി മണ്ഡല പുനർനിർണയ ബിൽ വീണ്ടും കൊണ്ടുവരരുതെന്നും രാഹുലോ ഗാന്ധി പറഞ്ഞതായി യോഗവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേസമയം, വിഷയത്തിൽ രാഹുൽ ഗാന്ധി പരസ്യമായി പ്രതികരിച്ചിട്ടില്ല. ലോക്‌സഭയിലെയും രാജ്യസഭയിലെയും കോൺഗ്രസ് എംപിമാർ യോഗത്തിൽ പങ്കെടുത്തതായി പാർട്ടി എംപി ഗൗരവ് ഗോഗോയ് പറഞ്ഞു. വിഷയത്തിൽ നാളെ വീണ്ടും ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

മണ്ഡല പുനർനിർണയത്തിലൂടെ വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയിരുന്നു. എല്ലാ സംസ്‌ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50% വർധിപ്പിക്കും. സംസ്‌ഥാനങ്ങളുടെ നിലവിലുള്ള സീറ്റ് വിഹിതം 2051 വരെ മാറ്റമില്ലാതെ തുടരും.

വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയത്തിനുള്ള ബിൽ കഴിഞ്ഞ ഏപ്രിലിൽ ലോക്‌സഭയിൽ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന്, ബിൽ വീണ്ടും പാസാക്കാൻ 30 മുതൽ ഡിസംബർ മൂന്നുവരെ പാർലമെന്റിന്റെ പ്രത്യേക സിറ്റിങ് വിളിച്ചു ചേർക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. മഴക്കാല സമ്മേളനത്തിന്റെ തുടർച്ചയായാണ് സമ്മേളനം.

Most Read| അട്ടപ്പാടിയിൽ പിങ്ക് നിറത്തിലുള്ള പുൽച്ചാടി; ലക്ഷത്തിൽ ഒരെണ്ണം മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE