പിടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; അഭിനന്ദിച്ച് പ്രധാനമന്ത്രി

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: മലയാളി കായികതാരം പിടി ഉഷയും പ്രമുഖ സംഗീത സംവിധായകൻ ഇളയരാജയും രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുവരെയും രാജ്യസഭാംഗങ്ങളായി നാമനിർദ്ദേശം ചെയ്‌തു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്ക് നൽകുന്ന പരിഗണനയിലാണ് ഇരുവരും സഭയിൽ എത്തുന്നത്.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിവരമറിയിച്ചത്. പിടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും കായികരംഗത്ത് അവരുടെ സംഭാവനകൾ പ്രശസ്‌തമാണെന്നും കഴിഞ്ഞ കുറേ കാലമായി പുതിയ കായിക താരങ്ങളെ ഉയർത്തി കൊണ്ടുവരാനുള്ള പ്രയത്‌നത്തിലാണ് അവരെന്നും പ്രധാനമന്ത്രി കുറിച്ചു. രാജ്യസഭാംഗമായതിൽ പിടി ഉഷയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇളയരാജ തലമുറകളെ ആകർഷിച്ചിട്ടുണ്ടെന്നും വിവിധ വികാരങ്ങളെ അദ്ദേഹം മനോഹരമായി പ്രതിഫലിപ്പിച്ചുണ്ടെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.

Most Read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE