1.87 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ഇളയരാജക്ക് ജിഎസ്‌ടി വകുപ്പിന്റെ നോട്ടീസ്

By Trainee Reporter, Malabar News
ILAYARAJA-1.87 crore tax evasion
Ajwa Travels

ചെന്നൈ: നികുതി അടക്കുന്നതിൽ വീഴ്‌ച വരുത്തിയ സംഗീത സംവിധായകൻ ഇളയരാജക്ക് ജിഎസ്‌ടി വകുപ്പിന്റെ നോട്ടീസ്. സംഗീത സംവിധാനത്തിന് കിട്ടിയ പ്രതിഫലത്തിന് സേവന നികുതി അടച്ചില്ലെന്നും ഇതിനുള്ള വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

2013 മുതൽ 2015 വരെയുള്ള കാലയളവിൽ നിർമാതാക്കളിൽ നിന്ന് കൈപ്പറ്റിയ പ്രതിഫലത്തിന് 1.87 കോടി രൂപ നികുതി അടിച്ചിട്ടില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചരക്ക് സേവന നികുതി വകുപ്പ് ഇളയരാജക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രതികരിക്കാത്തതിനെ തുടർന്നാണ് ഇത്തവണ ജിഎസ്‌ടി ചെന്നൈ സോൺ ഇളയരാജക്ക് നോട്ടീസ് അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ഒരു പുസ്‌തകത്തിന് എഴുതിയ ആമുഖത്തിൽ ഇളയരാജ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണഘടനാ സൃഷ്‌ടാവ് ബിആർ അംബേദ്‌കറിനെയും താരതമ്യം ചെയ്‌തത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. നികുതി വെട്ടിപ്പ് നടപടികളിൽ നിന്നും രക്ഷപ്പെടാനാണ് ഇളയരാജയുടെ മോദി പ്രകീർത്തി എന്ന് വിമർശനം ഉയർന്നിരുന്നു.

Most Read: കെവി തോമസിനെ സസ്‌പെൻഡ് ചെയ്യില്ല; പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE