ചെന്നൈ: തമിഴ്നാട്ടില്‍ റോഡപകടത്തില്‍ പെട്ടവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ഒപ്പം നിൽക്കുന്നവർക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ‘റോഡ് അപകടത്തില്‍പ്പെട്ടവരെ സഹായിക്കുകയും നിര്‍ണായക മണിക്കൂറിനുള്ളില്‍ അവരെ ചികിൽസാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നവര്‍ക്ക് പ്രശംസാപത്രവും 5000 രൂപ പാരിതോഷികവും നല്‍കും; സ്റ്റാലിന് ട്വിറ്ററില്‍ കുറിച്ചു.
சாலைப் பாதுகாப்பையும் சாலை விபத்தில் உயிரிழப்புகளைத் தடுப்பதையும் உறுதிசெய்வதற்காக, சீரான சாலைகள், இன்னுயிர் காப்போம் – நம்மைக் காக்கும் 48, விபத்தில் சிக்கியோரை மருத்துவமனையில் சேர்ப்போருக்கு ரொக்கப்பரிசு என அரசு தீவிரமாகச் செயலாற்றி வருவதைச் சட்டப் பேரவையில் எடுத்துரைத்தேன். pic.twitter.com/kl1sqxA378
— M.K.Stalin (@mkstalin) March 21, 2022
പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിൽസ നല്കുന്ന ‘ഇന്നുയിര്‍ കാപ്പോന്‍’ എന്ന പദ്ധതി മുഖ്യമന്ത്രി നേരത്തെ ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ഒട്ടാകെയുള്ള 609 ആശുപത്രികള്‍ പദ്ധതിയിൽ പങ്കാളികളാണ്. 408 സ്വകാര്യ ആശുപത്രികളും 201 സര്‍ക്കാര്‍ ആശുപത്രികളുമാണ് ആദ്യ മണിക്കൂറില്‍ വൈദ്യസഹായം നല്‍കാനുള്ള ഈ പദ്ധതിയുമായി സഹകരിക്കുന്നത്.
Read Also: കെ-റെയിൽ; യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി







































