കെ-റെയിൽ; യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി

By Staff Reporter, Malabar News
K Surendran said that CPM slams Constitution of the Muslim League is certain
Ajwa Travels

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കെതിരെ യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരം ഭൂമി നഷ്‌ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിന്റെ മുഴുവൻ പ്രശ്‌നമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു. കെ-റെയിൽ കേരളത്തിന്റെ സമ്പദ് ഘടനയെ ബാധിക്കും.

പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ കൈയും കെട്ടി നിൽക്കില്ല. ചങ്ങനാശ്ശേരി സമരഭൂമിയാണ്. ആ പേര് കേൾക്കുമ്പോൾ കോടിയേരിക്ക് എന്തോ പ്രശ്‌നമുണ്ട്. ചങ്ങനാശ്ശേരിയെന്ന് കേൾക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ മറുപടി പറയേണ്ടത് അവരാണ്.

കൊച്ചി മെട്രോയിലെ അപാകത ഇ ശ്രീധരൻ തന്നെയാണ് പറഞ്ഞത്. മറ്റാരും കണ്ടത്തിയതല്ല. അതിനുളള പരിഹാരവും അദ്ദേഹം തന്നെ പറയുമെന്നും സുരേന്ദ്രൻ വ്യക്‌തമാക്കി.

മുൻ ഡിജിപി ജേക്കബ് തോമസിനെ കെ സുരേന്ദ്രൻ തള്ളിപ്പറഞ്ഞു. കെ-റെയിലിൽ കാര്യങ്ങൾ മനസിലാക്കാതെയുളള പ്രതികരണമാണ് അദ്ദേഹത്തിന്റേത്. അത്തരം അഭിപ്രായങ്ങൾക്ക് പ്രസക്‌തിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also: സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തി സഹോദരൻ; അറസ്‌റ്റ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE