ചെന്നൈ: കോയമ്പത്തൂരിൽ ഈ മാസം 18ന് നടത്താനിരുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയ്‌ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് പോലീസ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിശ്‌ചയിച്ചിരുന്ന റോഡ് ഷോക്ക് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
കോയമ്പത്തൂർ ടൗണിൽ നാല് കിലോമീറ്റർ റോഡ് ഷോ നടത്താനാണ് ബിജെപി തമിഴ്‌നാട് പോലീസിനോട് അനുവാദം തേടിയത്. 1998ൽ ബോംബ് സ്‌ഫോടനം നടന്ന ആർഎസ് പുരം ആണ് റോഡ് ഷോ സമാപന വേദിയായി തിരഞ്ഞെടുത്തിരുന്നത്. അതിനിടെ, പോലീസ് നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ബിജെപി ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി വൈകിട്ട് 4.30ന് ഉത്തരവ് പറയും.
Most Read| കോഴക്കേസ്; നൃത്ത അധ്യാപകർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി