മരംമുറിക്കൽ ഉത്തരവ്; കേരളത്തിന്റെ തീരുമാനം മാനിക്കുന്നതായി തമിഴ്‌നാട്

By Team Member, Malabar News
Tamilnadu In the Kerala Decision To Freez Tree Cutting In Mullapperiyar
Ajwa Travels

ചെന്നൈ: മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് മരവിപ്പിച്ച കേരളത്തിന്റെ തീരുമാനം മാനിക്കുന്നതായി വ്യക്‌തമാക്കി തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ. രണ്ട് സംസ്‌ഥാനങ്ങൾ തമ്മിൽ പ്രശ്‌നത്തിനില്ലെന്നും, വൈകാരിക വിഷയങ്ങളിൽ പ്രശ്‌നം സൃഷ്‌ടിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഉത്തരവ്  മരവിപ്പിച്ചെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ വ്യക്‌തമാക്കി. സര്‍ക്കാര്‍ നിലപാടിന് എതിരായ ഉദ്യോഗസ്‌ഥ നടപടി അംഗീകരിക്കില്ലെന്നും, ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആരുടെ മുന്നിലും മുട്ട് മടക്കേണ്ട സാഹചര്യമില്ലെന്നും, ഒറ്റക്കെട്ടായി ജനങ്ങളെ സംരക്ഷിക്കുമെന്നും അറിയിച്ച മന്ത്രി കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും കൂട്ടിച്ചേർത്തു.

15 മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് സെക്രട്ടറിമാരോട് വിശദീകരണം തേടാനുള്ള തീരുമാനത്തിലാണ് സർക്കാർ. വനം-ജലവിഭവ സെക്രട്ടറിമാരിൽ നിന്നാണ് സംസ്‌ഥാന സർക്കാർ വിശദീകരണം തേടുന്നത്.

Read also: കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം; പാലക്കാട് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE