കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം; പാലക്കാട് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

By Web Desk, Malabar News
congress
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്‌ഥാനങ്ങളിൽ നടന്നു. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സമരം ഉൽഘാടനം ചെയ്‌തത്‌.

കേ‍ാൺഗ്രസ് പാലക്കാട് നഗരത്തിലെ സുൽത്താൻപേട്ട ജംക്‌ഷനിൽ നടത്തിയ ചക്രസ്‌തംഭന സമരത്തിൽ സംഘർഷമുണ്ടായി. പാലക്കാട് എംപി വികെ ശ്രീകണ്‌ഠൻ, ആലത്തൂർ എംപി രമ്യാഹരിദാസ് എന്നിവരും പോലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റവും പാർട്ടി പ്രവർത്തകരും പോലീസുമായി ഉന്തുതള്ളും ഉണ്ടായി.

സമരത്തിന് സുൽത്താൻപേട്ട ജംക്‌ഷനിലേക്ക് എംപിമാരുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞതാണ് സംഘർത്തിന് കാരണമായത്. എംപിമാരും പോലീസും ചർച്ച നടത്തിയെങ്കിലും പോലീസ് വലയം ഭേദിക്കാൻ പ്രവർത്തകർ ശ്രമിച്ചു. പിന്നീട് നിശ്‌ചയിച്ച സ്‌ഥലത്തുതന്നെ സമരം ആരംഭിച്ചു.

Must Read: ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE