തേജസ് യുദ്ധവിമാനം ദുബായ് എയർഷോയ്‌ക്കിടെ തകർന്ന് വീണു

By Senior Reporter, Malabar News
Tejas Fighter Jet Crash
തേജസ് യുദ്ധവിമാനം തകർന്ന് കത്തിയപ്പോൾ (Image Courtesy: Deccan Herald)

ദുബായ്: എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്‌ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരുവിമാനം തകരുകയായിരുന്നു.

സംഭവത്തിൽ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. മുകളിലേക്കുയർന്ന് പറന്ന് കരണംമറിഞ്ഞ വിമാനം നിയന്ത്രണംവിട്ട് നേരെ താഴേക്ക് പതിക്കുകയായിരുന്നു. താഴെ വീണ് വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാദേശിക സമയം 3.30നാണ് സംഭവം. എയർ ഷോ താൽക്കാലികമായി നിർത്തി.

Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE