വിയന്ന: ഓസ്ട്രിയയുടെ തലസ്‌ഥാനമായ വിയന്നയില്‍ ആറിടങ്ങളില്‍ ഭീകരാക്രമണം. വെടിവെപ്പില്‍ ഒരു ഭീകരനുള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. സെന്‍ട്രല്‍ സിനനോഗിനടുത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്തെന്നു സ്‌ഥിരീകരിച്ചിട്ടില്ല. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സില്‍ ഉണ്ടായതിന് സമാനമായ ആക്രമണമാണ് ഓസ്ട്രിയയിലും അരങ്ങേറിയത്. നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
Read also: പോരാട്ടങ്ങള്‍ക്കൊടുവില്‍ പോളിങ് ബൂത്തിലേക്ക്;യുഎസ് തെരഞ്ഞെടുപ്പ് ഇന്ന്; ഉറ്റുനോക്കി ലോകം

































