പുൽവാമ: ജമ്മു കശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ നാട്ടുകാരന്‍ മരിച്ചു. ഷോപ്പിയാന്‍ സ്വദേശിയായ ഷുഹൈബ് അഹ്‍ഗാനിയാണ് കൊല്ലപ്പെട്ടത്.
പുല്‍വാമയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു. തുടർന്ന് സൈന്യവും തിരിച്ച് വെടിവച്ചു. ഇതിനിടയിലാണ് ഷുഹൈബ് അഹ്‍ഗാനിക്ക് വെടിയേറ്റത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം ഭീകരർ രക്ഷപ്പെട്ടുവെന്നും ഇവർക്കായി തിരച്ചില്‍ തുടരുകയാണെന്നും ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു.
Most Read: ജനവിശ്വാസം തിരിച്ചു പിടിക്കാൻ കുറുക്കു വഴികളില്ല; പദവി നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങണം-രാഹുൽ ഗാന്ധി







































