കുട്ടികളുടെയും മുതിർന്നവരുടെയും പ്രേക്ഷകപ്രീതി ഒരുപോലെ ലക്ഷ്യമിട്ട് സംവിധാനം നിർവഹിച്ച ‘ത തവളയുടെ ത’ റിലീസിന് മുൻപുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. ഏറെക്കാലമായി മലയാളത്തിൽ കുട്ടികളുടെ കഥയിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു സിനിമ റിലീസ് ചെയ്തിട്ട്. ഈ ഒരു സ്പേസിലേക്കാണ് ‘ത തവളയുടെ ത’ വരുന്നത്.
ഇന്ന് റിലീസ് ചെയ്ത പോസ്റ്ററും മുൻപത്തെപോലെ ശ്രദ്ധിക്കപ്പെടുന്ന പോസ്റ്ററാണ്. ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്സിന്റെയും 14/11 സിനിമാസ് എന്നിവയുടെയും ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീരയാണ് കഥയും സംവിധാനവും നിർവഹിക്കുന്നത്.
മൂന്നാം ക്ളാസിൽ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാലുവായി മാസ്റ്റർ അൻവിൻ ശ്രീനു വേഷമിടുമ്പോൾ ബാലുവിന്റെ അമ്മയായ ഗംഗയായി അനുമോളും, ബാലുവിന്റെ അഛൻ വിശ്വനാഥനായി സെന്തിലും അഭിനയിക്കുന്നു.
ആനന്ദ് റോഷൻ, ഗൗതമി നായർ, നെഹല, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്ണൻ, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ‘ത തവളയുടെ ത’ യിൽ വേഷം ചെയ്യുന്നുണ്ട്. ഫാന്റസി സ്വഭാവത്തിലൂടെ പോകുന്ന കുടുംബ ചിത്രമാണ് ‘ത തവളയുടെ ത’. ചിത്രത്തിൽ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്.

ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ സംഗീതം: നിഖിൽ രാജൻ മേലേയിൽ, രചന: ബീയാർ പ്രസാദ്, കലാസംവിധാനം: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത്, മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, നിശ്ചല ഛായാഗ്രഹണം: ഇബ്സൺ മാത്യൂ, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പികെ എന്നിവരും വാർത്താ വിതരണം പി ശിവപ്രസാദുമാണ് നിർവഹിക്കുന്നത്.
Most Read: കള്ളപ്പണം; പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകൾ മരവിപ്പിച്ചു








































