‘ത തവളയുടെ ത’ പുതിയ പോസ്‌റ്റർ പുറത്തിറക്കി; ഒരു ഫ്രാൻസിസ് ജോസഫ് ജീര ചിത്രം

By Siva Prasad, Special Correspondent (Film)
  • Follow author on
'Tha Thavalayude Tha'; Directed by Francis Joseph Jeera
Ajwa Travels

കുട്ടികളുടെയും മുതിർന്നവരുടെയും പ്രേക്ഷകപ്രീതി ഒരുപോലെ ലക്ഷ്യമിട്ട് സംവിധാനം നിർവഹിച്ച ‘ത തവളയുടെ ത’ റിലീസിന് മുൻപുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. ഏറെക്കാലമായി മലയാളത്തിൽ കുട്ടികളുടെ കഥയിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു സിനിമ റിലീസ് ചെയ്‌തിട്ട്‌. ഈ ഒരു സ്‌പേസിലേക്കാണ് ‘ത തവളയുടെ ത’ വരുന്നത്.

ഇന്ന് റിലീസ് ചെയ്‌ത പോസ്‌റ്ററും മുൻപത്തെപോലെ ശ്രദ്ധിക്കപ്പെടുന്ന പോസ്‌റ്ററാണ്. ബിഗ് സ്‌റ്റോറീസ് മോഷൻ പിക്‌ചേഴ്‌സിന്റെയും 14/11 സിനിമാസ് എന്നിവയുടെയും ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീരയാണ് കഥയും സംവിധാനവും നിർവഹിക്കുന്നത്.

മൂന്നാം ക്ളാസിൽ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്‍ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാലുവായി മാസ്‌റ്റർ അൻവിൻ ശ്രീനു വേഷമിടുമ്പോൾ ബാലുവിന്റെ അമ്മയായ ഗംഗയായി അനുമോളും, ബാലുവിന്റെ അഛൻ വിശ്വനാഥനായി സെന്തിലും അഭിനയിക്കുന്നു.

ആനന്ദ് റോഷൻ, ഗൗതമി നായർ, നെഹല, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്‌ണൻ, സ്‌മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ‘ത തവളയുടെ ത’ യിൽ വേഷം ചെയ്യുന്നുണ്ട്. ഫാന്റസി സ്വഭാവത്തിലൂടെ പോകുന്ന കുടുംബ ചിത്രമാണ് ‘ത തവളയുടെ ത’. ചിത്രത്തിൽ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്.

'Tha Thavalayude Tha'; Directed by Francis Joseph Jeera

ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്‌ണൻ സംഗീതം: നിഖിൽ രാജൻ മേലേയിൽ, രചന: ബീയാർ പ്രസാദ്, കലാസംവിധാനം: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, വസ്‌ത്രാലങ്കാരം: നിസാർ റഹ്‌മത്ത്, മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, നിശ്‌ചല ഛായാഗ്രഹണം: ഇബ്‌സൺ മാത്യൂ, അസോസിയേറ്റ് ഡയറക്‌ടർ: ഗ്രാഷ്, കളറിസ്‌റ്റ്: നികേഷ് രമേഷ്, വി എഫ് എക്‌സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പികെ എന്നിവരും വാർത്താ വിതരണം പി ശിവപ്രസാദുമാണ് നിർവഹിക്കുന്നത്.

Most Read: കള്ളപ്പണം; പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകൾ മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE