കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയായി നാലാം ക്ളാസുകാരി

വെള്ളൂർ ഭവൻസ് സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർഥിനി ജുവൽ ബിബിനാണ് വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയെ ഏൽപ്പിച്ച് നാടിന് അഭിമാനമായിരിക്കുന്നത്.

By Senior Reporter, Malabar News
Juwal
കളഞ്ഞുകിട്ടിയ സ്വർണമാല ജുവൽ ഉടമയ്‌ക്ക് തിരികെ നൽകുന്നു (Image Courtesy: Mathrubhumi Online) Croppedy by MN
Ajwa Travels

വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് നാലാം ക്ളാസ് വിദ്യാർഥിനിയായ ജുവൽ ബിബിൻ. ശനിയാഴ്‌ച രാത്രി ഒമ്പത് മണിയോടെ അച്ഛനൊപ്പം ബേക്കറി സാധനങ്ങൾ വാങ്ങാൻ പള്ളിക്കവലയിൽ എത്തിയപ്പോഴാണ്, വഴിയിൽക്കിടന്ന് മുക്കാൽ പവൻ വരുന്ന സ്വർണമാല ജുവലിന് കിട്ടിയത്.

തുടർന്ന് മാല തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. വടയാർ ആറ്റുവേലക്കടവ് രതീഷിന്റെ യുകെജിയിൽ പഠിക്കുന്ന മകളുടെ മാലയാണ് പള്ളിക്കവലയിൽ നഷ്‌ടപ്പെട്ടത്. തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിൽ ജുവൽ തന്നെ പോലീസിന്റെ സാന്നിധ്യത്തിൽ സ്വർണമാല തിരികെ നൽകുകയായിരുന്നു.

വെള്ളൂർ ഭവൻസ് സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർഥിനിയും തലയോലപ്പറമ്പ് മാരിയിൽ ബിബിൻ ചാക്കോ- ജസ്‌ലി ദമ്പതികളുടെ മകളുമാണ് ജുവൽ ബിബിൻ. ഇപ്പോൾ നാട്ടിലെ കുഞ്ഞുതാരമായിരിക്കുകയാണ് ജുവൽ.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE