തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്‌ജിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് സംശയം.
ആശയെ കഴുത്തുമുറിഞ്ഞ നിലയിലും കുമാറിനെ ഞരമ്പ് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുമാർ സ്വകാര്യ ടിവി ചാനലിലെ അസി. പ്രൊഡ്യൂസറാണ്. രണ്ടുദിവസം മുമ്പാണ് കുമാർ തമ്പാനൂരിലെ ലോഡ്‌ജിൽ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞ ദിവസമാണ് ഇയാളുടെ മുറിയിലെത്തിയതെന്നാണ് വിവരം.
കഴിഞ്ഞദിവസം മുതൽ ഇരുവരെയും പുറത്തുകണ്ടിരുന്നില്ല. തുടർന്ന് സംശയം തോന്നിയ ലോഡ്‌ജ് ജീവനക്കാർ ഇന്ന് രാവിലെ മുറി തുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്