കോഴിക്കോട്: വെള്ളത്തിലിറങ്ങിയാലും നനയാത്ത യൂണിഫോമുമായി അഗ്‌നിരക്ഷാസേന. ഉരുൾപൊട്ടലും പ്രളയവും പോലുള്ള ദുരന്തമുഖങ്ങളിൽ ഇനി അഗ്‌നിരക്ഷാ സേനയുടെ യൂണിഫോം കേടാവില്ല. വെള്ളം വീണാൽ വേഗത്തിൽ ഉണങ്ങുന്നതും എളുപ്പം നശിക്കാത്തതുമായ അക്വാറ്റിക് ജാക്കറ്റ് കോഴിക്കോട് ജില്ലയിലേക്ക് മാത്രമായി 331 ജാക്കറ്റുകളാണ് എത്തിയത്. 900 രൂപ വിലവരുന്ന 4440 ജാക്കറ്റുകളാണ് സംസ്‌ഥാനത്താകെ വിതരണം ചെയ്‌തത്. മുഴുക്കൈ കുപ്പായവും പാന്റ്സും അടങ്ങിയതാണ് ഒരു കിറ്റ്.
ജലാശയ അപകടങ്ങൾ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, പ്രളയം തുടങ്ങിയവയിലെ രക്ഷാപ്രവർത്തനത്തിനിടെ സേനാംഗങ്ങളുടെ യൂണിഫോം നശിച്ചു പോകുന്നത് പതിവായിരുന്നു. പലപ്പോഴും അതു രക്ഷാപ്രവർത്തനത്തെ ബാധിക്കാറുമുണ്ട്. പ്രളയം പോലുള്ള സാഹചര്യങ്ങളിൽ രക്ഷാ പ്രവർത്തനത്തിനിടെ യൂണിഫോമിൽ വെള്ളം കയറിയാൽ സുഗമമായി ജോലി ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. തുടർച്ചയായി കേരളത്തിൽ ഉണ്ടായ പ്രളയങ്ങളെ തുടർന്ന് സേനാംഗങ്ങൾ അക്വാട്ടിക് ജാക്കറ്റ് എന്ന ആവശ്യം ഉന്നയിച്ചിരുന്നു.
Read Also: ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് ഉൽഘാടനം 17ന്






































