ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ ഉൽഘാടനം 17ന്

By Staff Reporter, Malabar News
chittarkkadavu-bridge
Ajwa Travels

കൊയിലാണ്ടി: ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ ഫെബ്രുവരി 17ന് ഉൽഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടിയാണ് ഉൽഘാടന കർമം നിർവഹിക്കുക. കെ ദാസൻ എംഎൽഎയും ചടങ്ങിൽ പങ്കെടുക്കും. നടേരി, മരുതൂർ, കാവുംവട്ടം, അണേല പ്രദേശങ്ങളിലുള്ളവർക്ക് ഉള്ളിയേരി പഞ്ചായത്തുമായി എളുപ്പം ബന്ധപ്പെടാവുന്ന പുതിയൊരു സഞ്ചാര മാർഗമാണിത്.

രാമൻ പുഴയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ 20.18 കോടി രൂപ ചെലവിൽ ജലസേചനവകുപ്പാണ് ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ നിർമിച്ചത്. മലബാർ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതിക്ക് തുക വകയിരുത്തിയത്. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചത്.

ഏകദേശം അഞ്ച് വർഷം നിർമാണ പ്രവൃത്തികൾക്കായി വേണ്ടിവന്നു. ചെറുതും വലുതുമായ 16 സ്‌പാനുകൾ പാലത്തിനുണ്ട്. ഇതിനിടയിൽ 16 ഷട്ടറുകൾ സ്‌ഥാപിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗിച്ച് മോട്ടോർ പ്രവർത്തിപ്പിച്ചാണ് ഷട്ടറുകൾ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യുക. 90 മീറ്ററാണ് പാലത്തിന്റെ മൊത്തം നീളം, വീതി 7.50 മീറ്ററും.

പാലം ഗതാഗത യോഗ്യമാവുന്നതോടെ അണേല, കാവുംവട്ടം, മരുതൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് കന്നൂർ വഴി ബാലുശ്ശേരി ഭാഗത്തേക്ക് എളുപ്പം പോകാൻ കഴിയും. മാത്രവുമല്ല പഴയ കണയങ്കോട് പാലത്തിന് ഒരു ബദൽ മാർഗവും ആകും. ചിറ്റാരിക്കടവ്-കന്നൂർ റോഡ് വികസിപ്പിക്കാൻ ഒരു കോടി രൂപയുടെ പദ്ധതി തയ്യാറായിട്ടുണ്ട്.

Read Also: കേരളത്തിൽ കോവിഡ് പരിശോധന ഒരു കോടി കടന്നു; രോഗമുക്‌തി നേടിയവർ 9 ലക്ഷത്തോളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE