തിരുവനന്തപുരം: സിഎജിക്കെതിരായ സര്‍ക്കാര്‍ പ്രമേയം നിയമസഭ പാസാക്കി. ബിജെപി അംഗം ഒ രാജഗോപാല്‍ ഉള്‍പ്പടെ പ്രതിപക്ഷത്തിന്റെ ശക്‌തമായ എതിര്‍പ്പ് മറികടന്നാണ് പ്രമേയം സഭ പാസാക്കിയത്. കിഫ്ബിക്കെതിരെ പരാമര്‍ശമുള്ള മൂന്ന് പേജ് തള്ളിയാകും റിപ്പോര്‍ട് പിഎസിക്ക് മുന്നില്‍ വരിക.
റിപ്പോര്‍ട്ടില്‍ കൂട്ടിചേര്‍ക്കല്‍ നടത്തിയത് സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കാതെ ആണെന്നും ഇത് തെറ്റായ രീതിയാണെന്നും മുഖ്യമന്ത്രി പ്രമേയത്തില്‍ പറഞ്ഞു. സിഎജി റിപ്പോര്‍ട് തയാറാക്കിയപ്പോള്‍ ധനവകുപ്പിന് സ്വാഭാവിക നീതി നല്‍കിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കൂടാതെ റിപ്പോര്‍ട്ടിലെ കിഫ്ബിയെക്കുറിച്ചുള്ള ഭാഗം നിരാകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരുക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്‌പയാണെന്നും സര്‍ക്കാരിന്റെ അനിശ്‌ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയെ കുറിച്ച് വ്യക്‌തമായ ധാരണയില്ലാതെ ആണെന്നും പ്രമേയത്തില്‍ പറയുന്നു.
കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത് ഭരണഘടനാ ലംഘനമാണെന്ന് ആയിരുന്നു സിഎജി റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം. അതേസമയം പ്രതിപക്ഷം പ്രമേയത്തെ ശക്‌തമായി എതിര്‍ത്ത് രംഗത്തെത്തി.
Read Also: പൻമന പഞ്ചായത്തിലെ രണ്ട് വാർഡുകളും യുഡിഎഫ് പിടിച്ചെടുത്തു







































