പൻമന പഞ്ചായത്തിലെ രണ്ട് വാർഡുകളും യുഡിഎഫ് പിടിച്ചെടുത്തു

By Desk Reporter, Malabar News
udf
Representational Image
Ajwa Travels

കൊല്ലം: സ്‌ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പു നടന്ന പൻമന പഞ്ചായത്തിലെ രണ്ടു വാർഡുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. അഞ്ചാം വാർഡായ പറമ്പിമുക്കിൽ എഎം നൗഫൽ (മുസ്‌ലിം ലീഗ്), 13ആം വാർഡായ ചോലയിൽ അനിൽകുമാർ (കോൺഗ്രസ്) എന്നിവരാണു വിജയിച്ചത്. ഇരു വാർഡുകളിലും എൽഡിഎഫ് സ്‌ഥാനാർഥികൾ രണ്ടാമതെത്തി.

അഞ്ചാം വാർഡിലെ യുഡിഎഫ് സ്‌ഥാനാർഥി നൗഫലിന് 1014 വോട്ടും എൽഡിഎഫ് സ്‌ഥാനാർഥി ജെ അനിലിന് 678 വോട്ടും ലഭിച്ചു. മൂന്നാമതെത്തിയ ബിജെപി സ്‌ഥാനാർഥി പൊൻമന ശ്രീകുമാറിന് 18 വോട്ടുകളേ നേടാനായുള്ളൂ.

അതേസമയം, 13ആം വാർഡിൽ യുഡിഎഫ് സ്‌ഥാനാർഥി 745 വോട്ടും എൽഡിഎഫ് സ്‌ഥാനാർഥി പരമേശ്വരൻ 674 വോട്ടും നേടി. ബിജെപി സ്‌ഥാനാർഥി ജെ പങ്കജാക്ഷന് 362 വോട്ടുകളാണു ലഭിച്ചത്. നിലവിൽ യുഡിഎഫാണ് പൻമന പഞ്ചായത്ത് ഭരിക്കുന്നത്.

Also Read:  തിരികെ വിളിക്കാതെ ചൈന; മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE