തദ്ദേശ തിരഞ്ഞെടുപ്പ്; തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് എംഎം ഹസൻ

By Staff Reporter, Malabar News
MM Hassan throws K rail survey stone

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗ‍ർബല്യമെന്ന് യുഡിഎഫ് കൺവീന‍ർ എംഎം ഹസൻ. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങളെ സജീവമാക്കുന്നതെന്നും ഹസൻ പറഞ്ഞു. റിപ്പബ്ളിക്ക് ദിനത്തിൽ കെപിസിസി സംഘടിപ്പിക്കുന്ന എന്റെ ബൂത്ത് എന്റെ അഭിമാനം പദ്ധതിയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺ​ഗ്രസിൽ എല്ലാവരും നേതാക്കളാണ്. എന്നാൽ നേതാക്കൾ ആരും അവരുടെ സ്‌ഥാനങ്ങളോട് നീതി പുലർത്തിയില്ല. യുഡിഎഫിന്റെ ജനകീയ അടിത്തറ ഇതുവരെ തകർന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയും ബിജെപിയും വർഗീയ ധ്രുവീകരണം നടത്തിയാണ് വോട്ടു പിടിച്ചതെന്നും ഹസൻ ആരോപിച്ചു. കേരള സ‍ർക്കാരിന്റെ അഴിമതിക്കെതിരെ രം​ഗത്ത് വരും. സോളാ‍ർ കേസുകൾ സിബിഐക്ക് വിട്ടതിലൂടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധം പുറത്തായെന്നും ഹസൻ പറഞ്ഞു.

Read Also: കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഭരണഘടന മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE