കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഭരണഘടന മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ; മുഖ്യമന്ത്രി

By Trainee Reporter, Malabar News
Pinarayi-Vijayan_2020-Sep-24

തിരുവനന്തപുരം: കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്റെ ആത്‌മാവായ അതിന്റെ ഭരണഘടനയുടെ പ്രാധാന്യം ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു. മലയാളിയും തമിഴനും പഞ്ചാബിയും ബംഗാളിയും മണിപ്പൂരിയും കശ്‌മീരിയും ഉത്തർപ്രദേശുകാരനുമെല്ലാം അവനവന്റെ വൈജാത്യങ്ങൾക്കൊക്കെ അതീതമായി ഇന്ത്യക്കാരനായി നിലനിൽക്കുന്നത് നമ്മുടെ ഭരണഘടനയിൽ കുടികൊള്ളുന്ന ഇന്ത്യയെന്ന സത്തയെ ഉൾക്കൊള്ളുന്നതിനാൽ ആണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ, ആ ഭരണഘടനയുടെ അടിസ്‌ഥാനശിലകൾ ഇളക്കാൻ ശ്രമം നടക്കുന്ന കാലത്തിലൂടെയാണ് നാട് കടന്നു പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് നമ്മുടെ രാജ്യം 72-ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ചരിത്രം ദർശിച്ച ഏറ്റവും ശക്തമായ സാമ്രാജ്യത്വഭരണകൂടത്തിനു…

Posted by Pinarayi Vijayan on Monday, January 25, 2021

ഭരണഘടന മുന്നോട്ടു വെക്കുന്ന മതേതര-ജനാധിപത്യ മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നു. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമായി മാറുന്നു. അസമത്വം രൂക്ഷമായിരിക്കുന്നു. ഈ പ്രവണതകൾക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധം ജനങ്ങളിൽനിന്നുയരുകയാണ്, മുഖ്യമന്ത്രി പറഞ്ഞു.

കോർപ്പറേറ്റുകൾക്ക് ജീവിതം തീറെഴുതിക്കൊടുക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കർഷക സഹസ്രങ്ങൾ രാജ്യതലസ്‌ഥാനത്ത് സമരവേലിയേറ്റം സൃഷ്‌ടിച്ചിരിക്കുന്നു. അവർ തലസ്‌ഥാന നഗരത്തിൽ ട്രാക്‌ടർ റാലി നടത്തുകയാണ്. കേവലം കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് ഈ പ്രതിഷേധങ്ങൾ ആവശ്യപ്പെടുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

Read also: റിപ്പബ്‌ളിക് പരേഡ്; ബ്രഹ്‌മോസിന് പശ്‌ചാത്തലമായി അയ്യപ്പ സ്‌തുതി മുഴങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE