കടുപ്പിച്ചു യുഡിഎഫ്; സെക്രട്ടറിയേറ്റ് ഉപരോധവും കുറ്റവിചാരണ സദസും

ഈ മാസം 18ന് ആണ് യുഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ഉപരോധം നടക്കുക. 'റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ ഉപരോധം' എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ എല്ലാ ജില്ലകളിൽ നിന്നുമായി അരലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു.

By Trainee Reporter, Malabar News
UDF
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചു യുഡിഎഫ്. അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും, റേഷൻ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടും ഈ മാസം 18ന് ആണ് യുഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ഉപരോധം നടക്കുക.

‘റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ ഉപരോധം’ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ എല്ലാ ജില്ലകളിൽ നിന്നുമായി അരലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു. ഇതിന് മുന്നോടിയായി ഈ മാസം 10നും 15നുമിടയിൽ എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട 12 വളണ്ടിയർമാർ വിളംബര ജാഥ സംഘടിപ്പിക്കും.

18ന് തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ രാവിലെ ആറ് മുതൽ സെക്രട്ടറിയേറ്റ് ഉപരോധിക്കും.മറ്റു ജില്ലകളിൽ നിന്നുള്ളവർ ആശാൻ സ്‌ക്വയറിൽ നിന്ന് പദയാത്രയായി സെക്രട്ടറിയേറ്റിലേക്ക് നീങ്ങും. എഐ ക്യാമറ അഴിമതി, മാസപ്പടി തുടങ്ങിയ കേസുകളിൽ അന്വേഷണം നടത്തണം, കൊവിഡ് കാലത്ത് സൗജന്യ കിറ്റ് വിതരണം ചെയ്‌ത ഇനത്തിൽ റേഷൻ കടക്കാർക്ക് നൽകാനുള്ള 48 കോടി രൂപ കമ്മീഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക എന്നിവ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് ഉപരോധം.

അതേസമയം, സർക്കാരിന്റെ പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ മുഖ്യമന്ത്രി നടത്തുന്ന ജനകീയ സദസുകൾക്ക് ബദലായി 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് കുറ്റവിചാരണ ജനകീയ സദസ്സുകൾ സംഘടിപ്പിക്കും.

Most Read| ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE