പാലിയേക്കര ടോൾ പ്ളാസ സമരം; കോൺഗ്രസ് എംപിമാർക്കെതിരെ കേസ്

കോൺഗ്രസ് നേതാക്കളായ ടിഎൻ പ്രതാപൻ എംപി, രമ്യ ഹരിദാസ് എംപി, മുൻ എംഎൽഎ അനിൽ അക്കര, ജോസ് വള്ളൂർ, ജോസഫ് ടാജറ്റ് എന്നിവർക്കും കണ്ടാലറിയാവുന്ന 145 പേർക്കെതിരെയുമാണ് കേസ്.

By Trainee Reporter, Malabar News
Congress
Representational Image
Ajwa Travels

തൃശൂർ: പാലിയേക്കര ടോൾ പ്ളാസ സമരവുമായി ബന്ധപ്പെട്ടു കോൺഗ്രസ് എംപിമാർക്കും മറ്റു നേതാക്കൾക്കുമെതിരെ കേസെടുത്ത് പോലീസ്. ടോൾ പ്ളാസ മാനേജരുടെ പരാതിയിലാണ് പുതുക്കാട് പോലീസ് കേസെടുത്തത്. കോൺഗ്രസ് നേതാക്കളായ ടിഎൻ പ്രതാപൻ എംപി, രമ്യ ഹരിദാസ് എംപി, മുൻ എംഎൽഎ അനിൽ അക്കര, ജോസ് വള്ളൂർ, ജോസഫ് ടാജറ്റ് എന്നിവർക്കും കണ്ടാലറിയാവുന്ന 145 പേർക്കെതിരെയുമാണ് കേസ്.

ടോൾ ഗെയ്റ്റിൽ ഉണ്ടായ നാശനഷ്‌ടം ഉൾപ്പടെ ഏഴു ലക്ഷം രൂപയിലധികം നഷ്‌ടം ഉണ്ടായതായാണ് ടോൾ പ്ളാസ അധികൃതരുടെ പരാതി. ഇഡി റെയ്‌ഡ്‌ നടത്തിയ പാലിയേക്കര ടോൾ പ്ളാസയിൽ ഇന്നലെയാണ് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തിയത്. തൃശൂർ ഡിസിസിയുടെ നേതൃത്വത്തിൽ അഴിമതിക്കെതിരെ നടത്തിയ ടോൾ വളയൽ സമരം അക്രമത്തിൽ കലാശിച്ചിരുന്നു.

പോലീസുമായുള്ള ഉന്തും തള്ളലിലും ടിഎൻ പ്രതാപൻ എംപി, മുൻ എംഎൽഎ അനിൽ അക്കര എന്നിവർക്ക് പരിക്കേറ്റെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.

Most Read| ഗാസയ്‌ക്ക് ആശ്വാസമായി റഫ അതിർത്തി തുറന്നു; ട്രക്കുകൾ കടന്നു തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE