തിരികെ വിളിക്കാതെ ചൈന; മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

By News Desk, Malabar News
Medical-doctors-bandh_Malabar news
Ajwa Travels

കോഴിക്കോട്: ചൈനയില്‍ പഠിക്കുന്ന സംസ്‌ഥാനത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തിരികെ പോകാന്‍ കഴിയാതെ പ്രതിസന്ധിയില്‍. കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് എത്തിയ പതിനായിരത്തോളം വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്‌ചിതത്വത്തില്‍ ആയിരിക്കുന്നത്.

ചൈനയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക് തുടരുകയാണ്. എംബിബിഎസിന് പുറമേ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളില്‍ പഠിക്കുന്നവരുണ്ട്. കഴിഞ്ഞവര്‍ഷം ജനുവരി മുതലാണ് വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയത്. യൂണിവേഴ്‍സിറ്റികള്‍ മുന്‍കൈയെടുത്താണ് കുട്ടികളെ നാട്ടിലേക്കയച്ചത്.

എന്നാല്‍ തിരികെ കോളേജിലേക്കെത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തിന് മറുപടിയില്ല. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ പ്രതിസന്ധി. വാര്‍ഷിക ഫീസായ മൂന്നേകാല്‍ ലക്ഷം രൂപ അടച്ചാണ് വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ളാസുകളില്‍ പങ്കെടുക്കുന്നത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഓണ്‍ലൈന്‍ വഴിയുള്ള പരീക്ഷകള്‍ അംഗീകരിക്കാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയാകുന്നത്.

യൂണിവേഴ്‍സിറ്റികളിലേക്ക് മടങ്ങിയെത്തിയാല്‍ മാത്രമേ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പലര്‍ക്കും ഏജന്‍സികള്‍ മുഖേനയാണ് പഠിക്കാന്‍ അവസരം ഒരുങ്ങിയത്. എന്നാല്‍ ഏജന്‍സികള്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.

ലക്ഷങ്ങള്‍ കടംവാങ്ങിയും ബാങ്ക് ലോണെടുത്തും പഠിക്കാനെത്തിയ വിദ്യാര്‍ഥികളാണ് എന്തു ചെയ്യണമെന്ന് അറിയാതെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. ഇന്ത്യന്‍ എംബസി, കേന്ദ്ര- സംസ്‌ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് മുമ്പില്‍ ഒട്ടേറെ തവണ വിഷയം അവതരിപ്പിച്ചെങ്കിലും നടപടിയൊന്നും ഇതുവരെ ആയിട്ടില്ല.

Read Also: നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE