കേബിൾ കാർ തകരാറിലായി, വിനോദ സഞ്ചാരികൾ കുടുങ്ങി

By Desk Reporter, Malabar News
tourists stranded mid-air in cable car due to technical snag
Ajwa Travels

ഷിംല: ഹിമാചൽ പ്രദേശിലെ പര്‍വാണുവിൽ വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സാങ്കേതിക തകരാറുകൾ മൂലം കേബിൾ കാർ പകുതിയിൽ വെച്ച് നിൽക്കുകയായിരുന്നു.

11 വിനോദ സഞ്ചാരികൾ കേബിൾ കാറിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ ഏഴു പേരെ രക്ഷപ്പെടുത്തി. നാല് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

സ്വകാര്യ റിസോർട്ടിന്റെ കീഴിലായിരുന്നു കേബിൾ കാർ പ്രവർത്തിച്ചിരുന്നത്. സംഭവം പോലീസ് നിരീക്ഷിച്ചു വരികയാണ്. രക്ഷാപ്രവർത്തനം പെട്ടെന്ന് സാധ്യമാകുന്നില്ലെങ്കിൽ എൻഡിആർഎഫിന്റെ സഹായം തേടുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട് ചെയ്‌തു.

Most Read:  നിങ്ങളുടെ സുഹൃത്ത് അബ്ബാസിനോട് ഇക്കാര്യം ചോദിക്കൂ; മോദിയെ പരിഹസിച്ച് ഒവൈസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE