തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലം ചവറ മുകുന്ദപുരം സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജു, വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സിപിഎം രക്തസാക്ഷി സ്മാരക നിർമാണത്തിന് പണം നല്‍കിയില്ലെങ്കില്‍ വ്യവസായ സ്ഥാപനത്തിന് മുന്നില്‍ കൊടി കുത്തുമെന്നായിരുന്നു ഭീഷണി. പാർടിക്ക് രക്തസാക്ഷി സ്മാരകം പണിയാന്‍ പതിനായിരം രൂപ തരണം. അല്ലെങ്കില്‍ 10 കോടി ചിലവിട്ട് നിർമിച്ച കണ്വെന്ഷന് സെന്ററിന് മുന്നില്‍ പാർടി കൊടി കുത്തുമെന്നാണ് വ്യവസായിയെ ബിജു ഭീഷണിപ്പെടുത്തിയത്.
ബ്രാഞ്ച് സെക്രട്ടറി ബിജുവിനെ പാർടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കടുത്ത വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ബിജുവിനെ തൽസ്ഥാനത്തു നിന്ന് നീക്കാൻ സംസ്ഥാന നേതൃത്വം നേരിട്ട് നിർദ്ദേശിക്കുക ആയിരുന്നു. വിവാദത്തിൽ ബ്രാഞ്ച് സെക്രട്ടറിക്ക് വീഴ്ച പറ്റിയില്ലെന്ന് നേരത്തെ സിപിഎം ജില്ലാ ഘടകം വിലയിരുത്തിയിരുന്നു.
Most Read: പുറത്തിറങ്ങാനുള്ള നിബന്ധനകൾ ഒഴിവാക്കി; ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി







































