തലശ്ശേരി: ഇ ബുള്‍ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കി കസ്‌റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പോലീസിന്റെ അപേക്ഷയിൽ ഓഗസ്‌റ്റ് 24ന് ജില്ലാ സെഷന്‍സ് കോടതി വാദം കേൾക്കും. ഇന്നലെ തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതിഭാഗത്തിന്റെ വാദവും തുടര്‍ നടപടികളും ജില്ലാ കോടതിയുടെ പരിഗണക്ക് വിടുകയായിരുന്നു.
നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയതിനെ തുടർന്ന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഒമ്പതിന് കണ്ണൂരിലെ ആര്‍ടി ഓഫിസില്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ഇരുവരും അറസ്‌റ്റിലായത്. എന്നാൽ ചില മാഫിയ സംഘങ്ങള്‍ ഉദ്യോഗസ്‌ഥരെ ഉപയോഗിച്ചും സ്വാധീനിച്ചും തങ്ങളെ വേട്ടയാടുകയാണെന്നാണ് ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ വാദം.
Read also: കണ്ണൂരിൽ ഇന്ന് വാക്‌സിനേഷൻ 51 കേന്ദ്രങ്ങളിൽ







































