കോട്ടയം: ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ പിതാവ് ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ 31കാരൻ ഷിനുവിന്റെ ദേഹത്താണ് പിതാവ് ഗോപാലകൃഷ്‌ണൻ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആക്രമണത്തിന് ഇരയായ ഷിനു അത്യാസന്ന നിലയിൽ ചികിൽസയിലാണ്.
കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്. ഷിനു സ്‌ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ പിതാവും മകനും തമ്മിൽ വഴക്കുണ്ടായി. ശേഷം ഷിനു ഉറങ്ങാൻ പോയി. ഈ സമയത്താണ് ഗോപാലകൃഷ്‌ണൻ ഷിനുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്. എവിടെ നിന്നാണ് ഇയാൾക്ക് ആസിഡ് ലഭിച്ചതെന്ന് വ്യക്‌തമല്ല.
സംഭവത്തിന് പിന്നാലെ സ്‌കൂട്ടറെടുത്ത് ഒളിവിൽ പോയ ഗോപാലകൃഷ്‌ണനെ പോലീസ് മഫ്‌തിയിൽ നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള ഷിനു ഇതുവരെ അപകടനില തരണം ചെയ്‌തിട്ടില്ല. ഏറ്റുമാനൂർ മജിസ്ട്രേറ്റ് ഷിനുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Most Read: പിഎം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സർക്കാർ