ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് നാലാം തരംഗം ജൂണിൽ ഉണ്ടായേക്കുമെന്ന് പ്രവചനം. ഐഐടി കൺപൂർ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. മൂന്നാം തരംഗത്തിൽ നിന്ന് വിപരീതമായി ജൂണിലെ വ്യാപനം നാല് മാസം വരെ നീണ്ടുനിൽക്കാമെന്നും പ്രവചനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ജൂൺ 22ന് ആരംഭിക്കുന്ന നാലാം തരംഗം ഒക്‌ടോബർ 24 വരെ നീണ്ടുനിൽക്കും. ആഗസ്‌റ്റ് 23ഓടെ തരംഗം പാരമ്യത്തിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാം തരംഗം പ്രവചിക്കപ്പെട്ടതിലും വേഗത്തിൽ പാരമ്യത്തിലെത്തിയിരുന്നു.
ആദ്യ രണ്ട് വ്യാപനവുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവെ മൂന്നാം തവണ കാര്യമായ അപകടം സൃഷ്‌ടിച്ചിരുന്നില്ല. നാലാം തവണയും സമാനമായിരിക്കുമോയെന്ന് വ്യക്‌തമല്ല.
അതേസമയം കേരളത്തിലെ കോവിഡ് വ്യാപന നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസം 2524 പേർക്ക് മാത്രമാണ് വൈറസ് ബാധയേറ്റത്. കഴിഞ്ഞ ആഴ്‌ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറഞ്ഞ നിരക്കാണ്.
Read Also: കേരളത്തിൽ അക്രമം പെരുകുന്നു; ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ യുഡിഎഫ്