തിരുവനന്തപുരം: സംസ്‌ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവേ, ലോക കേരളസഭക്ക് രണ്ടുകോടി അനുവദിച്ച് സർക്കാർ. ലോക കേരളസഭ ധൂർത്താണെന്ന പ്രതിപക്ഷ ആരോപണം ശക്‌തമായിരിക്കേയാണ് സഭയുടെ നാലാം സമ്മേളനത്തിനായി സർക്കാർ രണ്ടുകോടി രൂപ വകയിരുത്തിയിരിക്കുന്നത്.
അടുത്തമാസം നടക്കാനിരിക്കുന്ന സമ്മേളനത്തിൽ 182 പ്രവാസി പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എംഎൽഎമാരും സംസ്‌ഥാനത്ത് നിന്നുള്ള എംപിമാരും ഉൾപ്പടെ ആകെ 351 അംഗങ്ങളാണ് ഇത്തവണത്തെ ലോക കേരളസഭയിൽ പങ്കെടുക്കുക. അംഗങ്ങളുടെ യാത്രക്കും ഭക്ഷണത്തിനും താമസത്തിനും മറ്റുമായി 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പബ്ളിസിറ്റിക്ക് മാത്രം 15 ലക്ഷം രൂപയും.
പന്തൽ കെട്ടാനും ഇരിപ്പിടം ഒരുക്കാനും 35 ലക്ഷം, അംഗങ്ങളുടെ താമസത്തിന് 25 ലക്ഷം, ഭക്ഷണത്തിന് 10 ലക്ഷം, യാത്രക്ക് പണം ആവശ്യമുള്ളവർക്കായി നീക്കിയിരിപ്പ് 5 ലക്ഷം, അടിയന്തിര ആവശ്യങ്ങൾക്ക് 13 ലക്ഷം, സഭയിൽ ഉയരുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി 50 ലക്ഷം, വെബ്സൈറ്റ് നവീകരണത്തിനും വിവര സാങ്കേതിക സൗകര്യങ്ങൾക്കുമായി 8 ലക്ഷം, ഓഫീസ് നടത്തിപ്പിനും മറ്റു ചിലവുകൾക്കുമായി 19 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
Most Read| കോവിഷീൽഡിന് പിന്നാലെ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് പഠനം