ന്യൂഡെല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ. ജമ്മു കശ്‌മീരിലെ നാഗ്രോട്ടയില്‍ വ്യാഴാഴ്‌ച നാല് ഭീകരരെ തുരത്താന്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷന്‍ വിജയം കണ്ടതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാക്കിസ്‌ഥാനെ നേരിട്ട് പരാമര്‍ശിക്കാതെയാണ് കരസേന മേധാവി മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണ രേഖ ലംഘിക്കുന്ന ആരെയും അതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും അവര്‍ വന്നതുപോലെ തിരിച്ചുപോകാന്‍ അനുവദിക്കില്ലെന്നും ജനറല്‍ നരവാനെ വ്യക്‌തമാക്കി.
‘ഇത് വളരെ വിജയകരമായ ഒരു ദൗത്യമായിരുന്നു. സേനയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ശക്‌തിയാണ് ഇതില്‍ നിന്ന് വ്യക്‌തമായത്. അതിര്‍ത്തി കടന്നെത്തുന്ന എതിരാളികള്‍ക്കും ഭീകരര്‍ക്കുമുള്ള സന്ദേശമാണ് ഇത്. ഇങ്ങനെയായിരിക്കും അവരോടും പെരുമാറുക. ഒരാളും തിരികെ പോവില്ല’- കരസേനാ മേധാവി പറഞ്ഞു
ഇത് തീവ്രവാദികള്‍ക്കുള്ള വ്യക്‌തമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ട്രക്കിലെത്തിയ നാല് ജയ്ഷെ മുഹമ്മദ് ഭീകരരാണ് വ്യാഴാഴ്‌ച പുലര്‍ച്ചെ ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു.
പാകിസ്‌ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ മറവില്‍ ഭീകരര്‍ നുഴഞ്ഞു കയറുമെന്ന് രഹസ്യ വിവരത്തെത്തുടര്‍ന്ന് തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ ശക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ ബാന്‍ ടോള്‍ പ്ളാസയില്‍ എത്തിയ ട്രക്കില്‍ നിന്ന് സുരക്ഷാ സംഘത്തിന് നേരെ ഉണ്ടായ ഭീകരരുടെ ആക്രമണം.
Read also: കറാച്ചി ബേക്കറിയുടെ പേരുമാറ്റണം എന്നത് ശിവസേനയുടെ ഔദ്യോഗിക തീരുമാനമല്ല; സഞ്‌ജയ് റാവത്ത്






































