വരുന്നു സിനിമക്ക്‌ ‘വ്യവസായ’ പരിഗണനയും സര്‍ക്കാറിന്റെ ഇ-ടിക്കറ്റിങ്ങും

സിനിമയെ ‘വ്യവസായം’ ആയി പ്രഖ്യാപിക്കാൻ തയ്യാറെന്നും സർക്കാരിന്റെ ഇ-ടിക്കറ്റിങ് സംവിധാനം ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി സജി ചെറിയാൻ. യോഗത്തിൽ സാംസ്‌കാരിക വകുപ്പ് ഡയറക്‌ടർ ദിവ്യ എസ് അയ്യര്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

By Senior Reporter, Malabar News
Malayalam Film Industry
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
Ajwa Travels

തിരുവനന്തപുരം: സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ ഉന്നയിച്ച പരാതികള്‍ പരിഗണിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംഘടനകള്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ സര്‍ക്കാരിന് അനുഭാവപൂര്‍വമായ നിലപാടാണുള്ളത്. വൈദ്യുതി നിരക്കില്‍ ഇളവ് വേണമെന്ന സിനിമാ സംഘടനകളുടെ ആവശ്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഫിലിം ചേമ്പര്‍, നിര്‍മാതാക്കള്‍, തിയേറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ”വിനോദ നികുതി അടക്കമുള്ള വിഷയങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈദ്യുതി നിരക്കില്‍ ഇളവ് വേണമെന്ന ആവശ്യം പരിശോധിക്കും” -മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചു.

സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും വരുന്ന സിനിമ കോൺക്ളേവിൽ ഇക്കാര്യം ചര്‍ച്ചയ്‌ക്ക്‌ വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തലത്തിൽ ഇ-ടിക്കറ്റിങ് സംവിധാനം വരുന്നതോടെ ഈ മേഖലയിലെ സ്വകാര്യ കമ്പനികളുടെ ചൂഷണം അവസാനിക്കുകയും അതു സിനിമാമേഖലയ്‌ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ ഗുണകരമായി മാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

യോഗത്തില്‍ വിവിധ ചലച്ചിത്ര സംഘടനകളെ പ്രതിനിധീകരിച്ച് ജി സുരേഷ് കുമാർ, ബി രാകേഷ്, ബിആർ ജേക്കബ്, സജി നന്ത്യാട്ട്, സുമേഷ്, സോണി കറ്റാനം, എവർഷൈൻ മണി തുടങ്ങിയവരും സെക്രട്ടറി സി അജോയ്, കെഎസ്എഫ്‌ഡിസി എംഡി പ്രിയദർശൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE