ലോകത്തിലെ ഏറ്റവും വലിയ വായ്; ഗിന്നസ് ബുക്കിൽ ഇടം നേടി 31കാരി

By Desk Reporter, Malabar News
largest-mouth-in-the world
Ajwa Travels

കുട്ടിക്കാലത്ത് പലരുടെയും പരിഹാസം സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ ഉണ്ടായ സങ്കടം ഇപ്പോൾ ഇല്ല; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ യുഎസ് വംശജയായ സാമന്ത രാംസ്‌ഡെല്‍ ഇത് പറഞ്ഞത് തികഞ്ഞ അഭിമാനത്തോടെ തന്നെ ആയിരുന്നു. തന്റെ വായയുടെ അസാധാരണ വലിപ്പമാണ് 31കാരിയായ സമാന്തക്ക് ഗിന്നസ് റെക്കോർഡ് നേടിക്കൊടുത്തത്.

തന്റെ വലിയ വായ കൊണ്ടുതന്നെ ടിക് ടോക്കിൽ വൈറലായിരുന്നു സാമന്ത. തന്റെ വായുടെ വലിപ്പം കാണിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സാമന്ത സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മറ്റാര്‍ക്കും തന്റെ അത്ര വലിപ്പമുള്ള വായ ഇല്ലെന്നറിഞ്ഞപ്പോഴാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഒരു കൈ നോക്കാമെന്ന് സാമന്തക്ക് തോന്നിയത്.

തുടർന്ന് അടുത്തുള്ള ഡെന്റല്‍ ഡോക്‌ടറുടെ അടുത്തുപോയി വായയുടെ അളവും നോക്കി, തുടര്‍ന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരെ വിവരമറിയിച്ചത്. 6.52 സെന്റിമീറ്ററാണ് സാമന്തയുടെ വായുടെ വലിപ്പം.

ഒരു വലിയ ശരീരഭാഗമോ അല്ലെങ്കില്‍ മറ്റുള്ളവരില്‍നിന്ന് എന്തെങ്കിലും വ്യത്യസ്‌തതയോ ഉണ്ടെങ്കില്‍ സങ്കടപ്പെടേണ്ട കാര്യമില്ല. അവര്‍ ഗിന്നസ് ലോക റെക്കോഡിലേക്ക് പോകൂ. നിങ്ങളുടെ ആ കഴിവിനെ പറ്റി അഭിമാനിക്കൂ,”- സാമന്ത പറഞ്ഞു.

She has the world's largest mouth! - Guinness World Records

Most Read:  ബിറ്റ്റൂട്ട് നിസാരക്കാരല്ല; ചർമ സംരക്ഷണത്തിന് അത്യുത്തമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE