കോളിച്ചാൽ: മംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. അപകടത്തിൽ ഇലക്ട്രിക് തൂൺ തകർന്ന് വൈദ്യുതി പോയതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ കാലിക്കടവ് സ്വദേശി ശ്രീകുമാർ (56), ലോറിയിൽ ഉണ്ടായിരുന്ന മറ്റൊരു ഡ്രൈവർ കാഞ്ഞങ്ങാട് സ്വദേശി ഭാഹി (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മംഗളൂരുവിൽ നിന്നും കോളിച്ചാൽ പ്രാന്തർകാവിലെ ഗോഡൗണിലേക്ക് വന്ന ലോറിയാണ് പ്രാന്തർകാവ് സ്കൂളിന് സമീപം അപകടത്തിൽ പെട്ടത്. അമിത വേഗവും റോഡ് പരിചയക്കുറവുമാണ് അപകട കാരണമെന്നാണ് പറയുന്നത്. വാഹനത്തിന്റെ ഗ്ളാസ് തകർത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
Most Read: അഗ്നിപഥ്; കേരളത്തിലും പ്രതിഷേധം- രാജ്ഭവനിലേക്ക് ഉദ്യോഗാർഥികളുടെ മാർച്ച്






































