ന്യൂഡെല്‍ഹി: ജെഎന്‍യു കാമ്പസില്‍ നിര്‍മിച്ച സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുക.
യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സ്‌ഥാപിച്ച സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ പ്രതിമ പ്രധാനമന്ത്രി വ്യാഴാഴ്‌ച വൈകുന്നേരം 6.30ന് അനാച്ഛാദനം ചെയ്യുമെന്ന് യൂണിവേഴ്സിറ്റി നേരത്തെ പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്‌തമാക്കിയിരുന്നു.
Read Also: ബിഹാറിലെ തിരിച്ചടി; കശ്‌മീരിലെ പ്രതിപക്ഷ പാര്‍ട്ടി സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി
ഇന്ത്യക്ക് ജന്‍മം കൊടുക്കാന്‍ കഴിഞ്ഞ ബുദ്ധിജീവികളിലും ആത്‌മീയ നേതാക്കളിലും പ്രധാനിയാണ് സ്വാമി വിവേകാനന്ദനെന്നും സ്വാതന്ത്ര്യം, വികസനം, ഐക്യം, സമാധാനം തുടങ്ങിയ തന്റെ സന്ദേശങ്ങളിലൂടെ ഇന്ത്യന്‍ യുവജനതയെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതായും ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. കൂടാതെ ഇന്ത്യയുടെ സംസ്‌കാരത്തിലും പൈതൃകത്തിലും ഊറ്റം കൊള്ളാന്‍ അദ്ദേഹം ഇന്ത്യക്കാരെ പ്രചോദിപ്പിച്ചതായും വൈസ് ചാന്‍സലര്‍ പറഞ്ഞു.
Read Also: ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ സപ്പ്ളിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍




































